psc
psc

തിരുവനന്തപുരം: കേരളത്തിലെ വിവിധ സർവകലാശാലകളിൽ അസിസ്റ്റന്റ്, ഇന്ത്യൻ സിസ്റ്റം ഒഫ് മെഡിസിനിൽ മെഡിക്കൽ ഓഫീസർ (നേത്ര), ആരോഗ്യ വകുപ്പിൽ ഒപ്റ്റോമെട്രിസിസ്റ്റ് ഗ്രേഡ് രണ്ട്, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ), ഹോമിയോപതിയിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് തുടങ്ങി 17 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന പി.എസ്.സി കമ്മിഷൻ യോഗം തീരുമാനിച്ചു.

മറ്റു തീരുമാനങ്ങൾ

കാറ്റഗറി നമ്പർ 755/2014, 760/2014 പ്രകാരം വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ് (എൻ.സി.എ - ഈഴവ, വിശ്വകർമ്മ) രണ്ട് തവണ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും ഉദ്യോഗാർത്ഥികളെ ലഭിക്കാത്തതിനാൽ ഒഴിവുകൾ മാതൃറാങ്ക് പട്ടികയിലെ മറ്റ് പിന്നാക്കവിഭാഗത്തിന് നൽകി നികത്തുവാൻ തീരുമാനിച്ചു.

പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ആംഡ് പൊലീസ് ബറ്റാലിയൻ)/ വുമൺ പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെടുന്ന ഉദ്യോഗാർത്ഥികളോട് വിദ്യാഭ്യാസ യോഗ്യത, ശാരീരിക അളവുകൾ എന്നിവ സംബന്ധിച്ച് ഒരു സാക്ഷ്യപത്രം അപ്ലോഡ് ചെയ്യാൻ നിർദ്ദേശിച്ചു.

2017-18 കാലയളവിൽ വാർഷിക റിപ്പോർട്ട് അംഗീകരിച്ചു.

സാദ്ധ്യതാ പട്ടിക

കാറ്റഗറി നമ്പർ 545/217, 546/2017 പ്രകാരം ഗവൺമെന്റ് സെക്രട്ടേറിയറ്റ്/പി.എസ്.സി/ലാേക്കൽ ഫണ്ട്/അഡ്വക്കേറ്റ് ജനറൽ ഓഫീസ്/വിജിലൻസ് ട്രൈബ്യൂണൽ / സ്പെഷ്യൽ ജഡ്ജ് ആൻഡ് എൻക്വയറി കമ്മിഷണർ എന്നിവിടങ്ങളിലെ അസിസ്റ്റന്റ്/ആഡിറ്റർ (നേരിട്ടുള്ള/ തസ്തികമാറ്റം വഴിയുള്ള നിയമനം).

ഇടുക്കി ജില്ലയിൽ ഹെൽത്ത് സർവീസസ്/ മുനിസിപ്പൽ കോമൺ സർവീസസിൽ കാറ്റഗറി നമ്പർ 518/2017, 519/2017 പ്രകാരം ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സ് ഗ്രേഡ് രണ്ട് (ഒന്നാം എൻ.സി.എ - മുസ്ളിം, എൽ.സി/ എ.ഐ).

തൃശൂർ ജില്ലയിൽ ഹെൽത്ത് സർവീസസ്/മുനിസിപ്പൽ കോമൺ സർവീസസിൽ കാറ്റഗറി നമ്പർ 520/2017 പ്രകാരം ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സ് ഗ്രേഡ് രണ്ട് (രണ്ടാം എൻ.സി.എ - ഹിന്ദു നാടാർ)

കണ്ണൂർ ജില്ലയിൽ ഹെൽത്ത് സർവീസസ്/മുനിസിപ്പൽ കോമൺ സർവീസസിൽ കാറ്റഗറി നമ്പർ 557/2017 പ്രകാരം ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സ് ഗ്രേഡ് രണ്ട് (ഒന്നാം എൻ.സി.എ-എസ്.ഐ.യു.സി നാടാർ).

പാലക്കാട് ജില്ലയിൽ ഹെൽത്ത് സർവീസസ്/ മുനിസിപ്പൽ കോമൺ സർവീസസിൽ കാറ്റഗറി നമ്പർ 558/2017 പ്രകാരം ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സ് ഗ്രേഡ് രണ്ട് (ഒന്നാം എൻ.സി.എ - ഹിന്ദു നാടാർ).

കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കാറ്റഗറി നമ്പർ 457/2017, 458/2017 പ്രകാരം ഹെൽത്ത് സർവീസസ് ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട് (ഒന്നാം എൻ.സി.എ -എൽ.സി/ എ.ഐ, എസ്.ഐ.യു.സി നാടാർ).

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ കാറ്റഗറി നമ്പർ 635/2017, 636/2017, 637/2017, 638/2017, 639/2017 പ്രകാരം ഹെൽത്ത് സർവീസസിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട് (എൻ.സി.എ - ധീവര, വിശ്വകർമ്മ, ഒ.ബി.സി, എൽ.സി/എ.ഐ, ഒ.എക്സ്).

ചുരുക്ക പട്ടിക

1. കാറ്റഗറി നമ്പർ 367/2017 പ്രകാരം വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ബേക്കറി ആൻഡ് കൺഫെക്ഷണറി).

2. കാറ്റഗറി നമ്പർ 549/2017 പ്രകാരം വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെഷിനിസ്റ്റ്).

3. കാറ്റഗറി നമ്പർ 356/2017 പ്രകാരം ഹെൽത്ത് സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് സർജൻ/ കാഷ്വാൽറ്റി മെഡിക്കൽ ഓഫീസർ (ഒന്നാം എൻ.സി.എ - എസ്.സി).

4. കാറ്റഗറി നമ്പർ 357/2017 പ്രകാരം ഹെൽത്ത് സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫീസർ (എൻ.സി.എ-ഈഴവ/ബില്ലവ/തിയ്യ).

5. കാറ്റഗറി നമ്പർ 653/2017 പ്രകാരം പൊലീസ് വകുപ്പിൽ വുമൺ പൊലീസ് കോൺസ്റ്റബിൾ.

6. കാറ്റഗറി നമ്പർ 657/2017 പ്രകാരം പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ആംഡ് പൊലീസ് ബറ്റാലിയൻ).