കൊല്ലം: ഓച്ചിറയിലുണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. ഇന്നലെ വൈകിട്ട് അ‌ഞ്ചരയ്‌ക്കായിരുന്നു സംഭവം. ശൂരനാട് സ്വദേശി അജയനാണ് (45) മരിച്ചത്. ഇന്നലെ രാത്രി 10 ഓടെ ആലപ്പുഴ മെ‌ഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. അജയൻ ഓടിച്ച സ്‌കൂട്ടർ ഒരു ബസിനെ മറി കടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ടാങ്കർ ലോറിയിടിച്ചാണ് അപകടം.