തിരുവനന്തപുരം: മാവേലി എക്സ്‌പ്രസിന് നേരെ ബിയർ കുപ്പിയേറ്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിന് നേരെ ഇന്ന് പുലർച്ചെ 5.45ന് കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിന് വശത്ത് നിന്ന മൂന്നുയുവാക്കൾ ബിയർ കുപ്പികൾ വലിച്ചെറിയുകയായിരുന്നു.

ട്രെയിൻ കൊല്ലം സ്റ്റേഷനിലെത്താറായതിനാൽ വേഗത കുറവായിരുന്നു. എൻജിന് പിന്നിലെ രണ്ടാമത്തെ ജനറൽ കോച്ചിന്റെ മുൻ വാതിലിൽ പതിച്ച കുപ്പികൾ കോച്ചിൽ പൊട്ടിച്ചിതറിയെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. ട്രെയിൻ കൊല്ലത്തെത്തിയപ്പോൾ വിവരമറിഞ്ഞ് ആർ.പി.എഫ് ഉദ്യോഗസ്ഥരെത്തി അന്വേഷണം നടത്തി.