തിരുവനന്തപുരം: ആട്ടോയ്ക്ക് സമീപം ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ് നാട് സ്വദേശി പളനികുമാറിനെയാണ്(40) പേരൂർക്കട സാന്ത്വനം ആശുപത്രിക്ക് സമീപത്തെ ആഡിറ്റോറിയത്തിന് മുന്നിൽ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.ആട്ടോ ഡ്രൈവറായ ഇയാൾ വാഹനം ഒതുക്കി വീട്ടിലേക്ക് പോകുന്നതിനിടെ ആട്ടോ പാർക്ക് ചെയ്ത സ്ഥലത്ത് വീണ് മരിച്ചതാണെന്ന് കരുതുന്നു. മദ്യപാന സ്വഭാവമുള്ള ആളാണ് പളനിയെന്ന് പേരൂർക്കട പൊലീസ് പറഞ്ഞു.
വഴിയാത്രക്കാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി ഇയാളെ മെഡിക്കൽ പേരൂർക്കട ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കൾ ഇന്ന് പേരൂർക്കട പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്.