ചിറയിൻകീഴ്: ബാലസംഘം ആറ്റിങ്ങൽ ഏരിയാ സമ്മേളനം കവി വിനോദ് വെള്ളായണി ഉദ്ഘാടനം ചെയ്തു. കൂന്തള്ളൂർ എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ ബാലസംഘം ഏരിയാ പ്രസിഡന്റ് ശ്രീനിധി അദ്ധ്യക്ഷത വഹിച്ചു. ബാലസംഘം മുഖ്യരക്ഷാധികാരി ആർ.രാമു,ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ്, ബാലസംഘം ഏരിയാ മുഖ്യരക്ഷാധികാരി എസ്. ലെനിൻ, ജില്ലാ കൺവീനർ ആർ.രാജു തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികൾ: ഭാഗ്യാമുരളി (ഏര്യാ പ്രസിഡന്റ്), അനന്തു, ജന (വൈസ് പ്രസിഡന്റുമാർ), ബിബിൻ എസ് (സെക്രട്ടറി), ശ്രീലക്ഷ്മി കെ ബിനു, ഹരിത (ജോയിന്റ് സെക്രട്ടറിമാർ), പഞ്ചമം സുരേഷ് (കൺവീനർ), ആർ.കെ ബാബു, ജി.വത്സൻദേവ് (ജോയിന്റ് കൺവീനർമാർ).