kiliyoor-sadan

കല്ലമ്പലം: നാവായിക്കുളം നാടൻകലാ പഠന കേന്ദ്രം ഏർപ്പെടുത്തിയ മണമ്പൂർ ഡി. രാധാകൃഷ്ണൻ സംസ്ഥാന സ്മാരക അവാർഡ് കാഥികൻ കിളിയൂർ സദന് നൽകും.കേരളത്തിലെ പ്രശസ്ത കഥാപ്രസംഗ കലാ പോക്ഷണത്തിന് വേണ്ടി കലാപഠന കേന്ദ്രം ഏർപ്പെടുത്തിയിട്ടുള്ള പ്രഥമ പുരസ്കാരമാണ്.കാഥികൻ ഞെക്കാട് ശശി, സിനിമാ നടനും, കാഥികനുമായ ഞെക്കാട് രാജ്, കലാപഠന കേന്ദ്രം ഡയറക്ടർ ടി.സി.സുനിൽദത്ത്, പഠനകേന്ദ്രം അസി.ഡയറക്ടർ കെ.ശ്രീനിവാസൻ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡിന് നിർണയിച്ചത് 10ന് കല്ലമ്പലം ജെ.ജെ ആഡിറ്റോറിയത്തിൽ വൈകിട്ട് 3 ന് നടക്കുന്ന മണമ്പൂർ രാധാകൃഷ്ണന്റെ ചരമദിനാചരണ ചടങ്ങിൽ വെച്ച് ക്യാഷ് അവാർഡും, പ്രശസ്തി പത്രവും നൽകും.