കെൽട്രോണിന്റെ കോഴിക്കോട് തിരുവനന്തപുരം ജില്ലകളിലെ നോളജ് സെന്ററിൽ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ടെലിവിഷൻ ജേർണലിസം (ഒരു വർഷം) കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ബിരുദം ഉള്ളവർക്ക് രേഖകളുമായി സെന്ററിലെത്തി 25ന് മുൻപ് അഡ്മിഷൻ നേടാം. പഠനകാലയളവിൽ വാർത്താചാനലുകളിൽ പരിശീലനം, ഇന്റേൺഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. മൊബൈൽ ജേർണലിസം (മോജോ) പ്രിന്റ് മീഡിയ ജേർണലിസം എന്നിവയും കോഴ്‌സിന്റെ ഭാഗമായിരിക്കും. കെൽട്രോൺ നോളജ് സെന്റർ, മൂന്നാം നില, അംബേദ്കർ ബിൽഡിംഗ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്, 673002. കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ, വിമൻസ് കോളേജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം 695014 എന്നീ വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 8137969292, 9746798082.
ഹോമിയോ ചികിത്സകൾ ഹോളോഗ്രാം സർട്ടിഫിക്കറ്റിന് അപേക്ഷിക്കണം
രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഹോമിയോ ചികിത്സകരും ഹോഗോഗ്രാം പതിച്ച സർട്ടിഫിക്കറ്റിനായി അപേക്ഷിക്കണമെന്ന് ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽസ് അറിയിച്ചു. ഹോളോഗ്രാം സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കാത്തവർ ഡിസംബർ 31ന് മുമ്പ് 2000 രൂപ ഫീസ് അടച്ച് മതിയായ രേഖകൾ സഹിതം സമർപ്പിക്കണം. 2019 ജനുവരി ഒന്ന് മുതൽ ഹോളോഗ്രാം സർട്ടിഫിക്കറ്റിനുള്ള ഫീസ് 3000 രൂപയായി വർദ്ധിപ്പിക്കും. കൂടാതെ സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതിയുടെ ഭേദഗതി വരുത്തിയ ഇലക്ഷൻ റൂൾ പ്രകാരം വാലിഡ് സർട്ടിഫിക്കറ്റ് എത്രയും വേഗം നേടണമെന്നും കൗൺസിൽ അറിയിച്ചു.
ഇ-ഡിസ്ട്രിക്ട് പോർട്ടൽ: ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകാം
സംസ്ഥാന ഐ.ടി മിഷന്റെ നിയന്ത്രണത്തിലുള്ള ഇ -ഡിസ്ട്രിക്ട് പോർട്ടൽ നവീകരിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളിൽ നിന്നു നിർദ്ദേശങ്ങൾ സ്വീകരിക്കും. https://kerala.gov.in/discussion-forum എന്ന ലിങ്കിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള പോർട്ടലിന്റെ പോരായ്മകളും പുതുതായി ഉൾപ്പെടുത്തേണ്ട നിർദ്ദേശങ്ങളും നവംബർ 15 വരെ രേഖപ്പെടുത്താനുള്ള അവസരം ഉണ്ടായിരിക്കും. ഇ-ഡിസ്ട്രിക്ട് പോർട്ടൽ മുഖേന റവന്യൂ വകുപ്പിന്റെ സർട്ടിഫിക്കറ്റ് സേവനങ്ങൾ, വനം വകുപ്പിന്റെ വന്യജീവി ആക്രമണത്തിന്റെ നഷ്ടപരിഹാരം നൽകുന്ന സേവനങ്ങൾ കൂടാതെ വിവിധ സർക്കാർ വകുപ്പുകളുടെ ഓൺലൈൻ പേയ്‌മെന്റ് സേവനങ്ങളുമാണ് പോർട്ടൽ മുഖേന നൽകിവരുന്നത്.
സൈക്യാട്രിസ്റ്റ് നിയമനം: വാക് ഇന്റർവ്യൂ 17ന്
ലഹരി വർജ്ജന മിഷൻ വിമുക്തി ആരംഭിക്കുന്ന ലഹരി മോചന ചികിത്സാ കേന്ദ്രത്തിലേക്ക് (ഡി-അഡിക്ഷൻ സെന്റർ) താത്കാലിക അടിസ്ഥാനത്തിൽ ഒരു വർഷക്കാലത്തേക്ക് സൈക്യാട്രിസ്റ്റ് തസ്തികയിൽ നിയമനത്തിന് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) വാക് -ഇൻ ഇന്റർവ്യൂ നടത്തും. മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 17ന് ഉച്ചയ്ക്ക് രണ്ടിന് ഇന്റർവ്യൂവിന് ഹാജരാകണം. മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുള്ള എം.ബി.ബി.എസ്, എം.ഡി/ഡി.പി.എം/ഡി.എൻ.ബി ആണ് യോഗ്യത. വഞ്ചിയൂർ റെഡ് ക്രോസ് റോഡിലുള്ള ഓഫീസിലാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾ പ്രവൃത്തിസമയങ്ങളിൽ ഓഫീസിൽ നിന്ന് അറിയാം. ഉദ്യോഗാർത്ഥികൾ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യണം. ഫോൺ: 0471 2471291.
പ്രീമാരിറ്റൽ കൗൺസിലിംഗ് സെന്റർ: അപേക്ഷ ക്ഷണിച്ചു
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ ന്യൂനപക്ഷ മുസ്ലിം യുവതീ യുവാക്കൾക്കു വേണ്ടി സംസ്ഥാനത്തുടനീളം നടത്താനുദ്ദേശിക്കുന്ന പ്രീമാരിറ്റൽ കൗൺസിലിംഗ് കോഴ്‌സുകളുടെ 2018 -19 ലെ അഡിഷണൽ നടത്തിപ്പു കേന്ദ്രങ്ങൾ (പ്രീമാരിറ്റൽ കൗൺസിലിംഗ് സെന്റർ) എംപാനൽ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. യൂണിവേഴ്‌സിറ്റികളോട് അഫിലിയേറ്റു ചെയ്ത കോളേജുകൾ, മഹല്ലുകൾ, ജമാഅത്തുകൾ, അംഗീകൃത എൻ.ജി.ഒകൾ മുതലായവയ്ക്ക് നിശ്ചിതഫോറത്തിൽ അപേക്ഷിക്കാം. നാലു ദിവസം നീളുന്ന 24 മണിക്കൂർ ക്ലാസാണ് ഒരു ബാച്ചിനു നൽകേണ്ടി വരിക.
ഒരു സ്ഥാപനത്തിന്/സംഘത്തിനു പരമാവധി ആറ് ബാച്ചുകളാണ് ലഭിക്കുക. ഒരു പ്രീമാരിറ്റൽ കൗൺസിലിംഗ് ബാച്ചിൽ ചുരുങ്ങിയത് 18 വയസ് തികഞ്ഞ 30 അവിവാഹിതർ ഉണ്ടായിരിക്കണം.
ഒരു ബാച്ചിന് പരമാവധി ഫാക്കൽറ്റികൾക്കുള്ള ഓണറേറിയവും മറ്റു ചെലവുകൾക്കുമായി ദിനംപ്രതി 5000 രൂപ വീതം ഒരു കോഴ്‌സിന് പരമാവധി 20,000 രൂപ ലഭിക്കും. ഇതുപ്രകാരം അനുവദിക്കപ്പെട്ട ബാച്ചുകൾ 2019 ജനുവരി 31നകം പൂർത്തീകരിക്കാൻ തയ്യാറുള്ള സ്ഥാപനങ്ങൾ പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളുമായി നവംബർ 13ന് രാവിലെ 10 മണിയ്ക്ക് ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രം, പുതിയറ, കോഴിക്കോട് എന്ന സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. മുമ്പ് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരിൽ പരിഗണിയ്ക്കാത്തവർക്ക് മുൻഗണന. അപേക്ഷയുടെ മാതൃക വകുപ്പിന്റെ www.minoritywelfare.kerala.