വർക്കല: പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളതെന്ന് മന്ത്റി എം.എം. മണി പറഞ്ഞു. അഡ്വ. വി.ജോയി എം.എൽ.എയുടെ ഫണ്ടിൽ നിന്നു വർക്കല മണ്ഡലത്തിലെ എട്ട് സ്കൂളുകൾക്ക് അനുവദിച്ച സ്കൂൾ വാഹനങ്ങളുടെയും മൂന്ന് പ്രാഥമികാരോഗ്യകേന്ദ്രത്തിന് അനുവദിച്ച പാലിയേറ്റിവ് വാഹനങ്ങളുടെയും ഫ്ലാഗ്ഓഫ് നിർവഹിക്കുകയായിരുന്നു മന്ത്റി. അഡ്വ. വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ്, ജില്ലാപഞ്ചായത്തംഗം വി.രഞ്ജിത്ത്, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ്, വർക്കല നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ്, വൈസ് ചെയർമാൻ എസ്.അനിജോ, കൗൺസിലർമാരായ ഗീതാഹേമചന്ദ്രൻ, ലതികാസത്യൻ, കെ.പ്രകാശ്, ഉണ്ണികൃഷ്ണൻനായർ, സി.പി.എം ഏരിയാ സെക്രട്ടറി എസ്.രാജീവ്, അഡ്വ. എസ്.കൃഷ്ണകുമാർ, കെ.രഘുനാഥൻ, ആലംകോട് ദാനശീലൻ തുടങ്ങിയവർ സംസാരിച്ചു. ബി.പി.ഒ വി.അജയകുമാർ സ്വാഗതവും ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി എം.ബൈജു നന്ദിയും പറഞ്ഞു.