ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജിയുടെ രണ്ടാം സെമസ്റ്റർ (2014 സ്‌കീം) പ്രാക്ടിക്കൽ പരീക്ഷകൾ 15 നും നാലാം സെമസ്റ്റർ (2014 സ്‌കീം) പ്രാക്ടിക്കൽ പരീക്ഷകൾ 12 നും ആരംഭിക്കും.
നവംബർ 19, 21, 22, 23, 26 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എം.എസ് സി ബോട്ടണി പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവ വോസി പരീക്ഷകൾ യഥാക്രമം നവംബർ 14, 15, 16, 19, 21 തീയതികളിൽ നടത്തും.
നവംബർ 21 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എസ്.സി കെമിസ്ട്രി പരീക്ഷയുടെ വൈവ നവംബർ 19 ന് നടത്തും.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ബി.എസ് സി ഇലക്‌ട്രോണിക്‌സ് (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) ഡിഗ്രി പരീക്ഷയുടെ ഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബയോ മെഡിക്കൽ സയൻസ് (PGDBS) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ.