തിരുവനന്തപുരം:ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വാട്സ് ആപ്പ് ശബ്ദസന്ദേശത്തിലൂടെ വധഭീഷണി മുഴക്കുകയും അശ്ലീല പദപ്രയോഗം നടത്തുകയും ചെയ്ത യുവാവിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു.

പത്തനംതിട്ട അന്തിച്ചിറ മണക്കാല ഓംകാരം വീട്ടിൽ രതീഷിനെയാണ് അറസ്റ്ര് ചെയ്തത്. രണ്ട് വർഷം വരെ തടവും പിഴയും ശിക്ഷകിട്ടാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.