poura-sweekaranam

കല്ലമ്പലം: ഭിന്നശേഷിക്കാരുടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടംനേടിയ പള്ളിക്കൽ മൂതല താരാഭവനിൽ ആകാശിന് ഗ്രാമോദ്ധാരണ വായനശാലയുടെ നേതൃത്വത്തിൽ പൗരസ്വീകരണം നൽകി. വി.ജോയി എം.എൽ.എ പൊന്നാടയും സ്നേഹോപഹാരവും നൽകി ആദരിച്ചു. തനിക്ക് സമ്മാനിച്ച പൊന്നാട വേദിയിലിരുന്ന അമ്മയെ അണിയിച്ചപ്പോൾ ഏവരുടെയും കണ്ണുകൾ ഇറനണിഞ്ഞു. പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ രണ്ടു കാലുകൾക്കും ഗുരുതര പരിക്കേറ്റാണ് ആകാശിന് അംഗവൈകല്യം സംഭവിച്ചത്. അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിൽ നടക്കുന്ന അംഗവൈകല്യമുള്ളവരുടെ ലോകകപ്പ് ക്രിക്കറ്റിന്റെ ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ആകാശ് കളിക്കുന്നുണ്ട്. പള്ളിക്കൽ പഞ്ചായത്ത് ഭരണസമിതിയും ആകാശിന് സ്വീകരണം നൽകിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി, വൈസ് പ്രസിഡന്റ് ഹസീന, പഞ്ചായത്ത് അംഗങ്ങളായ അബുത്താലിബ്, നാസർഖാൻ, പുഷ്പലത, പള്ളിക്കൽ നസീർ വായനശാല ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു