politics

പാലോട് : പെരിങ്ങമ്മല മാലിന്യപ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികൾ നിറുത്തിവയ്ക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് ആവശ്യപ്പെട്ടു. സർക്കാർ നീക്കം ഏതറ്റം വരെ പോയാലും ചെറുത്ത് തോൽപ്പിക്കും. പെരിങ്ങമ്മലയുടെ പരിസ്ഥിതി പ്രാധാന്യം വിശദമാക്കുന്നതിന് തിരുവനന്തപുരം പ്രസ് ക്ളബിൽ സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. നിർദ്ദിഷ്ട പദ്ധതിക്കെതിരെ നാട്ടുകാരും ആദിവാസികളും നടത്തുന്ന സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടി അഹമ്മദ് കുട്ടി, കെ.എസ്. ഹംസ, ബീമാപള്ളി റഷീദ്, തോന്നയ്ക്കൽ ജമാൽ, കണിയാപുരം ഹലീം എന്നിവരും ഒപ്പമുണ്ടായിരുന്നു. സമരപ്പന്തലും നിർദ്ദിഷ്ട മാലിന്യപ്ലാന്റ് സ്ഥലവും സന്ദർശിച്ചു. യോഗത്തിൽ ആക്ഷൻ കൗൺസിൽ ചെയർമാൻ നിസാർ മുഹമ്മദ് സുൽഫി അദ്ധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ സലീം പള്ളിവിള, സജീന യഹിയ, മൈലകുന്ന് രവി, സുനൈസ അൻസാരി, മഞ്ജു രാജപ്പൻ, ആക്ഷൻ കൗൺസിൽ നേതാക്കളായ ഡി. രഘുനാഥൻ നായർ, ഇടവം ഖാലിദ്, എം.ആർ. ചന്ദ്രൻ, എം.കെ. സലീം, സോഫിതോമസ്, പനവൂർ നാസർ, തെന്നൂർ ഷാജി, പെരിങ്ങമ്മല അജിത്, സി.മഹാസേനൻ, കലയപുരം അൻസാരി, നസീമഇല്ല്യാസ്, ഗീതാപ്രിജി, അൻസാരി കൊച്ചുവിള, വിമൽ രാജ് എന്നിവർ പ്രസംഗിച്ചു.