കുവൈറ്റ് : കഴിഞ്ഞ നാലുമാസത്തിനിടെ നടന്ന നാലാമത്തെ ചാമ്പ്യൻഷിപ്പിലും സ്വർണം നേടി ഇന്ത്യൻ കൗമാര ഷൂട്ടർ സൗരഭ് ചൗധരി വിസ്മയമാകുന്നു
ഇന്നലെ കുവൈറ്റിൽ നടന്ന ഏഷ്യൻ എയർ ഗൺ ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർപിസ്റ്റളിലാണ് സൗരഭ് സ്വർണം നേടിയത്.
സൗരഭിന്റെ സ്വർണങ്ങൾ
1. 2018 ആഗസ്റ്റ്
ജക്കാർത്ത ഏഷ്യൻ ഗെയിംസ്
2. 2018 സെപ്തംബർ
ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ്
3. 2018 ഒക്ടോബർ
യൂത്ത് ഒളിമ്പിക്സ്
4. 2018 നവംബർ
ഏഷ്യൻ എയർഗൺ ചാമ്പ്യൻഷിപ്പ്
ഉത്തർപ്രദേശിലെ മീററ്റിലെ കർഷകന്റെ മകനായ ഇൗ 16 കാരൻ ഏഷ്യൻ ഗെയിംസിലും ലോക ചാമ്പ്യൻഷിപ്പിലും അർജന്റീനയിൽ നടന്ന യൂത്ത് ഒളിമ്പിക്സിലും സ്വർണം നേടിയതിന് പിന്നാലെയാണ് ഏഷ്യൻ എയർഗൺ ചാമ്പ്യൻഷിപ്പിലും സ്വർണമണിഞ്ഞത്.
ഇന്നലെ 10 മീറ്റർ എയർപിസ്റ്റൾ വിഭാഗത്തിൽ ടീമിനത്തിലും വ്യക്തിഗത ഇനത്തിലും സൗരഭ് സ്വർണം നേടിയിരുന്നു. ആദ്യം ടീം ഇനത്തിൽ അർജുൻ സിംഗ് ചീമ, അൻമോൽ ജയിൻ എന്നിവർക്കൊപ്പം 1731 പോയിന്റ് നേടി സ്വർണത്തിലെത്തി. തുടർന്ന് വ്യക്തിഗത ഇനത്തിൽ 239.3 പോയിന്റ് നേടി ഒന്നാമതായി. 237.7 പോയിന്റ് നേടിയ അർജുനാണ് വെള്ളി.