ക്വലാലംപൂർ : കാൻസർ രോഗത്തെ കീഴടക്കി കായികരംഗത്ത് തിരിച്ചെത്താൻ ഒരുങ്ങുകയാണ് മലേഷ്യൻ ബാഡ്മിന്റൺ ഇതിഹാസം ലീ ചോംഗ് വേയ്.
മൂന്ന് ഒളിമ്പിക്സുകളിൽ വെള്ളി മെഡൽ നേടിയിട്ടുള്ള ലീ ചോംഗ് വേയ്ക്ക് കഴിഞ്ഞ സെപ്തംബറിലാണ് രോഗബാധ തിരിച്ചറിഞ്ഞത്. 36 കാരനായ ലീ ഉടൻ തന്നെ തായ്‌വാനിൽ വിദഗ്ദ്ധ ചികിത്സയ്ക്ക് തിരിച്ചു. മൂക്കിലായിരുന്നു രോഗബാധ.
ചികിത്സയ്ക്കുശേഷം മടങ്ങിയെത്തിയ ലീ ചോംഗ് വേയ് വിളിച്ച പത്രസമ്മേളനത്തിലാണ് കളിക്കളത്തിൽ തിരിച്ചുവരുമെന്ന് അറിയിച്ചത് .ചികിത്സയും വിശ്രമവും കഴിഞ്ഞെന്നും രോഗത്തിൽനിന്ന് പൂർണമായും മുക്തിനേടിക്കഴിഞ്ഞെന്നും ലീ പറഞ്ഞു.
അടുത്തമാസം മുതൽ ലീ പരിശീലനം പുനരാരംഭിക്കും മാർച്ചിൽ നടക്കുന്ന ആൾ ഇംഗ്ളണ്ട് ചാമ്പ്യൻഷിപ്പായിരിക്കും മടങ്ങിവരവിലെ ആദ്യമത്സരം 2020 ലെ ഒളിമ്പിക്സിൽ പങ്കെടുക്കമെന്നതാണ് ഇപ്പോഴത്തെ വലിയ സ്വപ്നമെന്നും ലീ പറഞ്ഞു.
ഞാനിപ്പോൾ പൂർണ ആരോഗ്യവാനാണ്. എനിക്ക് കളിക്കളത്തിൽ തിരിച്ചെത്തണം. ഞാൻ എന്റെ രാജ്യത്തെയും ബാഡ്മിന്റണിനെയും അത്രമേൽ സ്നേഹിക്കുന്നു. 2020 ഒളിമ്പിക്സിൽ സ്വർണമണിയുകയാണ് എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ സ്വപ്നം.
ലീ ചോംഗ് വേയ്
യുവി, ആംസ്ട്രോംഗ്
. കാൻസർ രോഗത്തെ കീഴടക്കി കളിക്കളത്തിൽ തിരിച്ചെത്തിയവരാണ് സൈക്ളിംഗ് താരം ലാൻഡ് ആംസ്ട്രോംഗും ഇന്ത്യൻ ക്രിക്കറ്റർ യുവ്‌രാജ് സിംഗും.