ഗോൾ : ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്സിലും ഇംഗ്ളണ്ടിന് മികച്ച സ്കോർ. ആദ്യ ഇന്നിംഗ്സിൽ 342 റൺസ് നേടിയിരുന്ന ഇംഗ്ളണ്ട് 322/6 എന്ന സ്കോറിൽ ഇന്നിംഗ്സ് ഡിക്ളയർ ചെയ്തു. 462 റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ലങ്ക മൂന്നാംദിനം കളിനിറുത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 15 റൺസ് നേടിയിട്ടുണ്ട്.
കീറ്റൺ ജെന്നിംഗ്സിന്റെ സെഞ്ച്വറിയും (146) , ബെൻസ്റ്റോക്സിന്റെ അർദ്ധ സെഞ്ച്വറി (62) യുമാണ് ഇംഗ്ളണ്ടിന് രണ്ടാം ഇന്നിംഗ്സിൽ മികച്ച സ്കോർ നൽകിയത്. തന്റെ അവസാന ടെസ്റ്റിനിറങ്ങിയ ലങ്കൻ സ്പിന്നർ രംഗണ ഹെറാത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ ഹെറാത്തിന് ഒരു വിക്കറ്റ് ലഭിച്ചിരുന്നു.
രണ്ടുദിവസവും 10 വിക്കറ്റുകളും ശേഷിക്കേ ലങ്കയ്ക്ക് ജയിക്കാൻ 447 റൺസ് കൂടി വേണം.