എഫ്,സി ഗോവ -3
ഡൽഹി ഡൈനാമോസ് 2
മഡ്ഗാവ് : രണ്ടാംപകുതിയിൽ നാല് ഗോളുകൾ പിറന്ന അത്യന്തം ആവേശകരമായ മത്സരത്തിൽ ഡൽഹി ഡൈനാമോസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയ എഫ്.സി ഗോവ ഐ.എസ്.എൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.
ആറാംമിനിട്ടിൽ ബി .. ജിത്ത് സിംഗ് നേടിയ ഗോളിന് മുന്നിട്ടുനിന്ന ഡൽഹിയെ രണ്ടാംപകുതിയിൽ ഗോവ കീഴടക്കുകയായിരുന്നു
രണ്ടുതവണ ലീഡ് നേടിയ ശേഷമാണ് ഡൽഹി കളി കൈവിട്ടത്.
54-ാം മിനിട്ടിൽ എഡുബേഡിയയാണ് ഗോവയ്ക്ക് ആദ്യം സമനില നേടിക്കൊടുത്തത്., 7-ാം മിനിട്ടിൽ ലാലിയൻ സുവാല ചാംഗ്തെ ഡൽഹിയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ 82-ാം മിനിട്ടിൽ ബ്രാൻഡൺ ഫെർണാണ്ടസ് സ്കോർ ചെയ്തതോടെ കളി വീണ്ടും സമനിലയിലായി. 89-ാം മിനിട്ടിലാണ് എഡു ബേഡിയ രണ്ടാംഗോളും നേടിയത്.
ഇൗ വിജയത്തോടെ എഫ്.സി ഗോവയ്ക്ക് അഞ്ച് കളികളിൽ നിന്ന് 13 പോയിന്റായി. 13 പോയിന്റുള്ള ബംഗ്ളുരു എഫ്.സിയെ ഗോൾ ശരാശരിയിൽ പിന്തള്ളിയാണ് ഗോവ ഒന്നാമതെത്തിയത്. ഒറ്റക്കളിപോലും ജയിക്കാത്ത ഡൽഹി നാല് പോയിന്റുമായി ഒൻപതാം സ്ഥാനത്താണ്.
ഇന്നത്തെ മത്സരം
നോർത്ത് ഇൗസ്റ്റ്
Vs
മുംബയ് സിറ്റി