വെള്ളനാട്: സബ് രജിസ്ട്രാർ ഓഫീസിലെ നിർണായക രേഖകൾ കാണാതായ സംഭവത്തിൽ പൊലീസന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ജി. സുധാകരൻ. ഭൂമി സംബന്ധമായ നിരവധി നിർണായക രേഖകൾ ഉൾപ്പെടുന്ന വെള്ളനാട് സബ് രജിസ്ട്രാർ ഓഫീസിലെ 1991ലെ 215-ാം നമ്പർ വോളിയമാണ് കാണാതായിരിക്കുന്നത്. ഇതിൽ ഉൾപ്പെടുന്ന പകർപ്പിനായി പൊതുപ്രവർത്തകൻ എസ്.ടി.അനീഷ് നൽകിയ അപേക്ഷയുടെ മറുപടിയിലാണ് രജിസ്റ്റർ കാണാനില്ലെന്ന വിവരം പുറത്തുവന്നത്. ഇതേത്തുടർന്ന് രജിസ്റ്റർ കാണാതായതിനെ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് എസ്.റ്റി.അനീഷ് മന്ത്രിയ്ക്ക് പരാതി നൽകിയിരുന്നു. രജിസ്റ്ററുകൾ സൂക്ഷിക്കുന്നതിന് ചുമതലയുള്ളവർ കാട്ടിയ അലംഭാവമാണ് രജിസ്റ്റർ നഷ്ടപ്പെടാൻ ഇടയാക്കിയതെന്നാണ് ആക്ഷേപം.