v

കടയ്ക്കാവൂർ: വക്കം റൂറൽ ഹെൽത്ത് സെന്ററിൽ പുതുക്കി നിർമ്മിച്ച ഒ.പി മന്ദിരത്തിന്റെ പ്രവർത്തനോദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് നിർവഹിച്ചു. 18 ലക്ഷം രൂപ ചെലവഴിച്ചാണ് ഒ.പി മന്ദിരം നിർമ്മിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് വേണുജി അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാബീഗം, രമാഭായിഅമ്മ, അഡ്വ. ഫിറോസ് ലാൽ, സി.പി. സുലേഖ, ന്യൂട്ടൻ അക്ബർ, എൻ. ബിഷ്ണു, ഗീതാസുരേഷ്, ഇളംമ്പ ഉണ്ണികൃഷ്ണൻ, പീതാംബരൻ, രഘുവരൻ, ഡോ. ജയകുമാരി, തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ സ്വാഗതവും അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ജീനാ രമേശ് നന്ദിയും പറഞ്ഞു