hocky

തിരുവനന്തപുരം: ജനുവരിയിൽ കൊല്ലത്ത് നടക്കുന്ന ദേശീയ വനിതാ ഹോക്കി ചാമ്പ്യാൻഷിപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തെ 250 സ്കൂളുകളിലായി 5000 ഹോക്കി സ്റ്റിക്കുകൾ വിതരണം ചെയ്യുമെന്ന് കേരളഹോക്കി പ്രസിഡന്റ് വി.സുനിൽകുമാർ, ജനറൽ സെക്രട്ടറി ആർ. അയ്യപ്പൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ ജനുവരി 23 മുതൽ ഫെബ്രുവരി 10 വരെയാണ് ദേശീയ വനിതാജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പ് നടക്കുക. ഇതിന്റെ സംഘാടകസമിതി രൂപീകരണയോഗം 13ന് വൈകിട്ട് 4 ന് മന്ത്രി ഇ. പി. ജയരാജൻ ഉദ്ഘാടനം ചെയ്യും.ഹോക്കിസ്റ്റിക്ക് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, കെ. രാജു, എം. പി. മാരായ സുരേഷ് ഗോപി,എൻ.കെ. പ്രേമചന്ദ്രൻ,കൊടിക്കുന്നിൽ സുരേഷ്, എം. എൽ. എമാരായ മുകേഷ്, നൗഷാദ്,വിജയൻപിള്ള, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി. പി. ദാസൻ തുടങ്ങിയവർ പങ്കെടുക്കും.ദേശീയ മത്സരത്തിന് മുന്നോടിയായി സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിഷ് 21 മുതൽ 25 വരെ എറണാകുളത്ത് കൊച്ചിൻ യൂണിവേഴ്സിറ്റി കാമ്പസിലും സീനിയർ മത്സരം ഡിസംബർ 23 മുതൽ 27 വരെ തൃശൂർ രാമവർമ്മ എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ടിലും നടക്കും.