kpsc


കാറ്റഗറി നമ്പർ 92/2016 :ഹോമിയോപ്പതി വകുപ്പിൽ അറ്റൻഡർ ഗ്രേഡി രണ്ട്, കാറ്റഗറി നമ്പർ 138/2017 : ജയിൽ വകുപ്പിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (പട്ടികവർഗക്കാരിൽ നിന്നുള്ള പ്രത്യേക നിയമനം), കാറ്റഗറി നമ്പർ 139/2017: ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (പട്ടികവർഗക്കാരിൽ നിന്നുള്ള പ്രത്യേക നിയമനം), കാറ്റഗറി നമ്പർ 278/2017: തുറമുഖ വകുപ്പിൽ ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ, കാറ്റഗറി നമ്പർ 280/2017: ഇന്ത്യൻ സിസ്റ്റം ഒഫ് മെഡിസിനിൽ ലബോറട്ടറി അറ്റൻഡർ, കാറ്റഗറി നമ്പർ 349/2017: കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗക്കാരിൽ നിന്നുള്ള പ്രത്യേക നിയമനം), തിരുവനന്തപുരം ജില്ലയിൽ പൊലീസ് വകുപ്പിൽ വുമൺ പൊലീസ് കോൺസ്റ്റബിൾ (ആംഡ് ബറ്റാലിയൻ) കാറ്റഗറി നമ്പർ 626/2017: (എൻ.സി.എ.-മുസ്ലിം), കാറ്റഗറി നമ്പർ 627/2017: (എൻ.സി.എ.-എൽ.സി./എ.ഐ.), കാറ്റഗറി നമ്പർ 628/2017: (എൻ.സി.എ.-ഈഴവ), കാറ്റഗറി നമ്പർ 629/2017: (എൻ.സി.എ.-എസ്.ടി.), കാറ്റഗറി നമ്പർ 630/2017:(എൻ.സി.എ.-എസ്.സി.), കാറ്റഗറി നമ്പർ 631/2017 : (എൻ.സി.എ.-എസ്.ഐ.യു.സി.നാടാർ), കാറ്റഗറി നമ്പർ 632/2017: (എൻ.സി.എ.- ഒ.എക്‌സ്.), കാറ്റഗറി നമ്പർ 633/2017 : (എൻ.സി.എ.-ധീവര), കാറ്റഗറി നമ്പർ 634/2017: (എൻ.സി.എ.-വിശ്വകർമ്മ), കാറ്റഗറി നമ്പർ 11/2018 :വിവിധ വകുപ്പുകളിൽ ക്ലറിക്കൽ അറ്റൻഡർ (പട്ടികജാതി/പട്ടികവർഗക്കാരിൽ നിന്നുള്ള പ്രത്യേക നിയമനം) തസ്തികകൾക്ക് ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയും, കാറ്റഗറി നമ്പർ 369/2017: വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിംഗ് ) തസ്തികയ്ക്ക് 13 നും, കാറ്റഗറി നമ്പർ 374/2017 :വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഓപ്പറേറ്റർ അഡ്വാൻസ്ഡ് മെഷീൻ ടൂൾസ്) തസ്തികയ്ക്ക് 22 നും രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ ഒ.ടി.ആർ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.


ഇന്റർവ്യൂ
കാറ്റഗറി നമ്പർ 417/2016: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കമ്മ്യൂണിറ്റി മെഡിസിൻ, കാറ്റഗറി നമ്പർ 325/2017: അസിസ്റ്റന്റ് പ്രൊഫസർ ഇൻ നഴ്‌സിംഗ് (തസ്തികമാറ്റം വഴിയുള്ള നിയമനം), കാറ്റഗറി നമ്പർ 419/2016 : അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറൽ സർജറി, കാറ്റഗറി നമ്പർ 421/2016:അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂക്ലിയർ മെഡിസിൻ തസ്തികകൾക്ക് 14, 15, 16 തീയതികളിലും, കാറ്റഗറി നമ്പർ 422/2016: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക് സർജറി തസ്തികയ്ക്ക് 16 നും, കാറ്റഗറി നമ്പർ 428/2016: കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ മൈക്രോബയോളജി തസ്തികയ്ക്ക് 28, 29, 30 തീയതികളിലും പി.എസ്.സി. ആസ്ഥാന ഓഫീസിൽ ഇന്റർവ്യൂ നടത്തും.


എൻഡുറൻസ് ടെസ്റ്റ്
തിരുവനന്തപുരം ജില്ലയിൽ എക്‌സൈസ് വകുപ്പിൽ കാറ്റഗറി നമ്പർ 340/2016:സിവിൽ എക്‌സൈസ് ഓഫീസർ തസ്തികയുടെ തിരഞ്ഞെടുപ്പിനായുള്ള എൻഡ്യുറൻസ് ടെസ്റ്റ് 12, 13, 14 തീയതികളിൽ രാവിലെ 5.30 മണി മുതൽ വെട്ടുറോഡ്(കഴക്കൂട്ടം) -പോത്തൻകോട് ബൈപ്പാസ് റോഡിൽ സൈനിക സ്‌കൂളിന് സമീപം നടത്തും.


ശാരീരിക അളവെടുപ്പ്
കാറ്റഗറി നമ്പർ 354/2016: വനം വകുപ്പിൽ റിസർവ്/ഡിപ്പോ വാച്ചർ മുതലായ തസ്തികകളിലേക്ക് അതത് ജില്ലാ ഓഫീസുകളിൽ നടന്ന ശാരീരിക അളവെടുപ്പിൽ അൺഫിറ്റ് ആയി അപ്പീൽ സമർപ്പിച്ച ഉദ്യോഗാർത്ഥികളിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള (ആലപ്പുഴ ഒഴികെ) 6 ജില്ലകളുടെ റീമെഷർമെന്റ് ടെസ്റ്റ് 13 നും തൃശൂർ മുതൽ കാസർകോട് വരെയുള്ള 7 ജില്ലകളുടേത് 14 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.


ഒ.എം.ആർ ഉത്തരക്കടലാസ് നീക്കം ചെയ്യുന്നു
കേരള പബ്ലിക് സർവീസ് കമ്മിഷൻ ആഫീസിലെ റിക്കാർഡുകളുടെ സൂക്ഷിപ്പും നശിപ്പിക്കലും സംബന്ധിച്ച ചട്ടങ്ങളിൽ അനുശാസിക്കുംപ്രകാരം നീക്കം ചെയ്തു വിൽക്കുവാൻ ഉത്തരവായ ഒ.എം.ആർ. ഉത്തരക്കടലാസുകളുടെ ലിസ്റ്റ് പി.എസ്.സി വെബ്‌സൈറ്റിൽ പ്രസിദ്ധം ചെയ്തിട്ടുണ്ട്.