കോവളം: വാഴമുട്ടം കുന്നുംപാറ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെപ്രതിഷ്ഠാ വാർഷികം 17 മുതൽ 23 വരെ നടക്കും. 17ന് രാവിലെ 9ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രതിഷ്ഠാ വാർഷിക സമ്മേളനം അഡ്വ. സി.വി. ത്രിവിക്രമൻ ഉദ്ഘാടനം ചെയ്യും.കുന്നുംപാറ ക്ഷേത്രം സെക്രട്ടറി സ്വാമി ബോധിതീർത്ഥ സ്വാഗതം പറയും.കോവളം യൂണിയൻ സെക്രട്ടറി ടി.എൻ. സുരേഷ്,ഉപേന്ദ്രൻ കോൺട്രാക്ടർ തുടങ്ങിയവർ സംസാരിക്കും.10ന് സജീവ്കൃഷ്ണൻ നയിക്കുന്ന പഠനക്ളാസ്, 12.30ന് ഗുരുപൂജ, 2ന് പാച്ചല്ലൂർ വിജയൻ നയിക്കുന്ന പഠനക്ളാസ്. 18ന് രാവിലെ 10ന് സ്വാമി ബ്രഹ്മസ്വരൂപാനന്ദ നയിക്കുന്ന പഠനക്ളാസ്, തുടർ പൂജകൾക്ക് പുറമേ ഉച്ചയ്ക്ക് 2ന് കായംകുളം വിമല നയിക്കുന്ന പഠനക്ളാസ്. 19ന് രാവിലെ 10ന് പ്രൊഫസർ സിദ്ദിക് നയിക്കുന്ന പഠനക്ളാസ്, ഉച്ചയ്ക്ക് 2ന് മാള പുത്തൻചിറ തേർക്കയിൽ രതീഷ് ശാന്തി നയിക്കുന്ന പഠനക്ളാസ്. 20ന് 5.30ന് പ്രഭാതപൂജ, 6ന് ഗണപതി ഹോമം, 7.30ന് നാരയണീയ പാരായണം, 10.30ന് ലക്ഷാർച്ചന സമാരംഭം, 11ന് മദ്ധ്യാഹ്ന പൂജ, 11.30ന് നാഗരൂട്ട്, ന് ഭഗവതി സേവ, 6.30ന് വിശേഷാൽ പൂജ, അലങ്കാര ദീപാരാധന, 7ന് ഭജന. 21ന് പതിവ് പൂജകൾക്ക് പുറമേ രാവിലെ 7.30ന് ലക്ഷാർച്ചന തുടർച്ച, 9ന് മൃത്യുഞ്ജയ ഹോമം, അഘോര ഹോമം. 22ന് പതിവ് പൂജകൾക്ക് പുറമേ രാവിലെ 7.30ന് ലക്ഷാർച്ചന തുടർച്ച, 9ന് സുദർശന ഹോമം, 11ന് മദ്ധ്യാഹ്ന പൂജ, 11.30ന് ലക്ഷാർച്ചന സമർപ്പണം. 5ന് കാപ്പുകെട്ട്, 7ന് ഭജന. പ്രതിഷ്ഠാ ദിനമായ 22ന് പുലർച്ചെ 3.30ന് പ്രതിഷ്ഠാ മുഹൂർത്ത പൂജ, തുടർന്ന് അഭിഷേകങ്ങൾ, 6ന് ഗണപതി ഹോമം, കലശപൂജ, 8.30ന് കാവടി ഘോഷയാത്ര, 11.30ന് കാവടി അഭിഷേകം, പഞ്ചാമൃതാഭിഷേകം, വിശേഷാൽ അഭിഷേകങ്ങൾ സ്വാമി വിശുദ്ധാനന്ദയുടെ നേതൃത്വത്തിൽ ശതകലശാഭിഷേകം, വൈകിട്ട് 5ന് കാപ്പഴിക്കൽ, 5.30ന് തൃക്കാർത്തിക ദീപം തെളിക്കൽ, 6.30ന് വിശേഷാൽ പൂജ, അലങ്കാര ദീപാരാധന, 7ന് പുഷ്പാഭിഷേകം, 7.30ന് മംഗളാരതി, രാത്രി 8ന് ഭജന.