പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ബി.എസ് സി. കമ്പ്യൂട്ടർ സയൻസ് (2017 അഡ്മിഷൻ റെഗുലർ, 2016 & 2015 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുളള അവസാന തീയതി 21.
അഞ്ചാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
പ്രാക്ടിക്കൽ പരീക്ഷകൾ
കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് 2018 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസ് സി കമ്പ്യൂട്ടർ സയൻസ് പ്രാക്ടിക്കൽ പരീക്ഷ 29 ന് അതതു കോളേജിൽ ആരംഭിക്കും. നാലാം സെമസ്റ്റർ ബി.എസ്.സി എൻവയോൺമെന്റൽ സയൻസ് ആൻഡ് എൻവയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്‌മെന്റ് പ്രാക്ടിക്കൽ പരീക്ഷകൾ 13 മുതൽ 16 വരെ നടത്തും. നാലാം സെമസ്റ്റർ ബി.എസ് സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ 12 മുതൽ 16 വരെ നടത്തും.
പരീക്ഷാഫീസ്
അഞ്ചാം സെമസ്റ്റർ ബി.എ/ബി.എസ് സി/ബി.കോം/ബി.ബി.എ/ബി.സി.എ/ബി.പി.എ/ബി.എസ്.ഡബ്ലു/ബി.വോക് (കരിയർ റിലേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം അണ്ടർ ചോയ്‌സ് ബെയ്‌സ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം) പരീക്ഷകൾക്ക് പിഴ കൂടാതെ 13 വരെയും 50 രൂപ പിഴയോടെ 16 വരെയും 125 രൂപ പിഴയോടെ 21 വരെയും ഫീസടയ്ക്കാം.
ടൈംടേബിൾ
ഒന്നാം സെമസ്റ്റർ ബി.എഡ് (2015 സ്‌കീം - റഗുലർ/ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാകേന്ദ്രം
വിദൂര വിദ്യാഭ്യാസ വിഭാഗം 22 നും 2019 ജനുവരി 3 നും ആരംഭിക്കുന്ന എം.എ/എം.എസ് സി/എം.കോം പ്രീവിയസ് & ഫൈനൽ സപ്ലിമെന്ററി പരീക്ഷകൾക്ക് തിരുവനന്തപുരം സെന്റർ അപേക്ഷിച്ചിരിക്കുന്ന എല്ലാ ആൺകുട്ടികളും (എം.കോം ഒഴികെ) ഗവൺമെന്റ് സംസ്‌കൃത കോളേജ് തിരുവനന്തപുരത്തും, തിരുവനന്തപുരം സെന്റർ അപേക്ഷിച്ചിരുന്ന ഫിലോസഫി, സംസ്‌കൃതം, മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് വിദ്യാർത്ഥിനികൾ ഗവൺമെന്റ് വിമൻസ് കോളേജിലും അറബിക്, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, എക്കണോമിക്‌സ്, സോഷ്യോളജി, മ്യൂസിക്, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, മാത്തമാറ്റിക്‌സ് വിദ്യാർത്ഥിനികൾ എൻ.എസ്.എസ് കോളേജ് നീറമൺകരയിലും, തിരുവനന്തപുരം ജില്ലയിലെ എല്ലാ എം.കോം വിദ്യാർത്ഥികളും ഗവ.ആർട്‌സ് കോളേജിലും, കൊല്ലം ജില്ല തിരഞ്ഞെടുത്ത എല്ലാ വിദ്യാർത്ഥികളും എസ്.എൻ കോളേജ് കൊല്ലത്തും, മറ്റു ജില്ലകൾ തിരഞ്ഞെടുത്തവർ എസ്.ഡി കോളേജ് ആലപ്പുഴയിലും പരീക്ഷ എഴുതണം. 16 മുതൽ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ഹാൾ ടിക്കറ്റ് കൈപ്പറ്റണം.
ക്ലാസ്
വിദൂര വിദ്യാഭ്യാസ വിഭാഗം 2018 - 2019 ബാച്ചിന്റെ ഒന്നാം സെമസ്റ്റർ ബി.ബി.എ സമ്പർക്ക ക്ലാസുകൾ നവംബർ 24 നും ഒന്നാം സെമസ്റ്റർ എം.ബി.എ സമ്പർക്ക ക്ലാസുകൾ നവംബർ 25 നും പാളയം എസ്.ഡി.ഇ കേന്ദ്രത്തിൽ 10 മണിക്ക് ആരംഭിക്കുന്നതാണ്.
അപേക്ഷ ക്ഷണിക്കുന്നു
ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഇംഗ്ലീഷിലെ സെന്റർ ഫോർ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിംഗിൽ നടത്തുന്ന 'Spoken English Skill Development' (3 മാസം) കോഴ്‌സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷാഫീസ് 2500 രൂപ. അപേക്ഷ സർവകലാശാല വെബ്‌സൈറ്റിൽ. അവസാന തീയതി നവംബർ 19 വൈകിട്ട് 4 മണി വരെ. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം 'ദി ഡയറക്ടർ, സെന്റർ ഫോർ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിംഗ്, ഇൻസ്റ്റിറ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ്, കേരള സർവകലാശാല, പാളയം, തിരുവനന്തപുരം - 34'
പ്രബന്ധങ്ങൾ ക്ഷണിക്കുന്നു
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ശാസ്ത്ര വകുപ്പിന്റെ കീഴിലുളള ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഓൾട്ടർനേറ്റീവ് ഇക്കണോമിക്‌സ് ജനുവരി 21, 22, 23 തീയതികളിൽ 'കേരള സമ്പദ്‌വ്യവസ്ഥ:ബദൽ വീക്ഷണം' എന്ന വിഷയത്തിൽ നടത്താനിരിക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിലേയ്ക്ക് മികച്ച ഗവേഷണ പ്രബന്ധങ്ങൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്www.keralauniversity.ac.in, www.iucae-ku.in എന്ന വെബ്‌സൈറ്റുകൾ സന്ദർശിക്കുക.
സീറ്റ് ഒഴിവ്
നെടുമങ്ങാട് ഗവ. കോളേജിൽ പുതുതായി അനുവദിച്ച എം.എ. ഇക്കണോമിക്‌സ്, എം.എ. മലയാളം കോഴ്‌സുകളിലേക്ക് കോളേജിൽ സ്‌പോട്ട് അഡിമിഷൻ നടത്തും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 13 രാവിലെ 11 മണി. ഓൺലൈൻ രജിസ്റ്റർ ചെയ്യാത്തവർക്കും അപേക്ഷിക്കാം. 13 ന് വൈകിട്ട് 4.30 ന് കോളേജിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 14, 15 തീയതികളിൽ അഡിമിഷൻ നടത്തും. സർവകലാശാലയിലേക്ക് അപേക്ഷ നൽകേണ്ടതില്ല.