gh

വെമ്പായം: നാട്ടുകാരുടെ യാത്ര മുടക്കി മൊട്ടമൂട്, മുച്ചണ്ണൂർ റോഡ് തകർന്നു. പതിനഞ്ച് വർഷം മുൻപ് നാട്ടുകാരുടെ നേതൃത്വത്തിൽ നിർമ്മിച്ച റോഡാണ് തകർന്നത്. വെമ്പായം പഞ്ചായത്തിലെ മൊട്ടമൂട് വാർഡിലാണ് ഈ റോഡുള്ളത്.

നൂറോളം കുടുംബങ്ങൾ ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. മൊട്ടമൂട് മാർക്കറ്റിലേക്കും, കോളനിയിലേക്ക് പോകണ്ടവരും ഈ റോഡിലീടെയാണ് സഞ്ചരിക്കുന്നത്. കോളനി നിവാസികൾക്ക് രാത്രിക്കാലത്ത് ആശുപത്രി ആവശ്യങ്ങൾക്ക് പോകണ്ടി വന്നാൽ ബുദ്ധിമുട്ടിലായതു തന്നെ. ഇരുചക്ര വാഹനയാത്രികർക്കാണ് ഈ വഴി കൂടുതൽ പ്രശ്നമാകുന്നത്.

ഇളകി കിടക്കുന്ന ഉരുളൻ കല്ലുകൾക്ക് മീതെ തെന്നി തെറിച്ചാണ് പോകുന്നത്. റോഡിന്റെ അവസ്ഥ മനസിലാക്കി നെടുമങ്ങാട് എം.എൽ.എ എട്ട് ലക്ഷം രൂപ നിർമ്മാണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചിരുന്നു. എന്നാൽ ഉദ്യാേഗസ്ഥരുടെ അനാസ്ഥയാണ് നിർമ്മാണ പ്രവർത്തനം വൈകുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിനെതിരെ നിരവധി പരാതികൾ പഞ്ചായത്തിനും ബന്ധപ്പെട്ട വകുപ്പുകൾക്കും നല്കിയെങ്കിലും ഇതുവരെയും പരിഹാരം കാണത്തത്തിൽ നാട്ടുകാർ അമർഷത്തിലുമാണ്. എത്രയും വേഗത്തിൽ ഈ റോഡ് സഞ്ചാരയോഗ്യമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം അല്ലാത്തപക്ഷം ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങാനുള്ള ഒരുക്കത്തിലാണിവർ.