pinarayi

തിരുവനന്തപുരം: തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ സ്വകാര്യ മേഖലയെ ഏൽപ്പിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വിമാനത്താവള വികസനത്തിന് 18 ഏക്കർ ഭൂമി കൂടി ഏറ്റെടുത്തു നൽകാൻ സംസ്ഥാന സർക്കാർ തുടങ്ങിയ നടപടികൾ മുന്നോട്ടു നീങ്ങുകയാണ്.അന്താരാഷ്ട്ര ടെർമിനൽ മാറ്രാൻ നേരത്തെയും സംസ്ഥാനസർക്കാർ ഭൂമി ലഭ്യമാക്കിയിട്ടുണ്ട്.കേന്ദ്രത്തിന്റെ തീരുമാനം കേരളത്തെ സംബന്ധിച്ച് തീർത്തും നിരാശാജനകമാണ്.

ഘട്ടംഘട്ടമായി രാജ്യത്തിന്റെ സിവിൽ വ്യോമയാന മേഖല പൂർണമായും സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്. രാജ്യതാത്പര്യത്തിന് ദോഷകരമായ ഈ നിലപാടിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.