കടയ്ക്കാവൂർ: കടംവാങ്ങിയ പണം തിരിച്ചു ചോദിച്ചതിന് കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി കടയ്ക്കവൂർ പൊലീസിന്റെ പിടിയിലായി. കടയ്ക്കാവൂർ മാച്ചത്ത് മുക്ക് കൊടുമൺതൊടി വീട്ടിൽ ഗുമുസ്തൻ ചന്ദ്രബാബു എന്ന ചന്ദ്രബാബു(50) ആണ് പിടിയിലായത്. ഒറ്റൂർ പേരേറ്റിൽ കാട്ടിൽവീട്ടിൽ രാജപ്പ(63)നെ ആണ് കുത്തിക്കൊല്ലാൻ ശ്രമിച്ചത്. 2018 ആഗസ്റ്റ് നാലിനാണ് കേസ്സിനാസ്പദമായ സംഭവം. അന്ന് രാത്രി 12മണിയോടെ കവലയൂർ ജംഗ്ഷനിൽ വച്ച് കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതിന് രാജപ്പനെ കുത്തികൊലപെടുത്താൻ ശ്രമിച്ചശേഷം ഒളിവിൽ പോവുകയായിരുന്നു. കടയ്ക്കാവൂർ സി. ഐ. കെ. എസ്. അരുണും എസ്. ഐ. സെന്തിൽകുമാറും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തപ്രതിയെ റിമാൻഡ് ചെയ്തു.