prathibha

കിളിമാനൂർ: ജനങ്ങളുടെ നേതൃത്വത്തിൽ വിദ്യാലയങ്ങൾ ഏറ്റെടുത്ത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടക്കുമ്പോഴാണ് ജനകീയ വിദ്യാഭ്യാസം യഥാർത്ഥ്യമാകുന്നതെന്നും വൈവിദ്യമാണ് പൊതുവിദ്യാഭ്യാസത്തിന്റെ ശക്തി എന്നും മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. തട്ടത്തുമല ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രതിഭാ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാംരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ വിദ്യഭ്യാസ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു അദ്ധ്യക്ഷയായിരുന്നു. പ്രതിഭാ ഗ്രാമം പരിപാടിയുടെ ഭാഗമായി അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നു വീഡിയോ കോൺഫറൻസിലൂടെ ഗുരുകുലം ഡയറക്ടർ രാജി മേനോൻ സംസാരിച്ചു. കാലിഫോർണിയയിലെ ഗുരുകുലം എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പ്രതിഭാ ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. പി.ടി.എ പ്രസിഡന്റ് എസ്.യഹിയ സ്വാഗതം പറഞ്ഞു. ബി.സത്യൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ എസ്. ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് എൻ.എസ്.ലക്കി പ്രതി ഭാഗ്രാമം പദ്ധതി വിശദീകരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ്, ജില്ലാ പഞ്ചായത്തംഗം ഡി.സ്മിത, വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ജി.ബാബു കുട്ടൻ, വാർഡ് മെമ്പർ ജി.എൽ.അജീഷ്, അഡ്വ: എസ് ജയചന്ദ്രൻ, ആർ.വാസുദേവൻ പിള്ള, വല്ലൂർ രാജീവ്, ചെമ്പകശ്ശേരി ബിനു, പി.റോയി, കെ.ജി.ബിജു, ഇ.എ.സജിം, ബി.ജയതിലകൻ നായർ പി.പി.ബാബു, ദീപ ദേവരാജൻ, സുല്ലമി, മുബാരക് ഹഷീമുദ്ദീൻ, ഹരീഷ് ശങ്കർ എന്നിവർ സംസാരിച്ചു.