തിരുവനന്തപുരം: ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പുനഃക്രമീകരിച്ചു. നീറ്റ് പരീക്ഷയിലെ യോഗ്യതാ മാനദണ്ഡം ഭേദഗതി ചെയ്ത് കേന്ദ്ര ആയുഷ് മന്ത്രാലയം ഉത്തരവിറക്കിയ സാഹചര്യത്തിലാണിത്. പുതുതായി യോഗ്യത നേടിയവരുടെ പട്ടിക www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് വിദ്യാർത്ഥികൾക്ക് കോളേജുകളെ സമീപിക്കാം. ഫോൺ- 0471-2339101, 2339102