badminton

ബെയ്ജിംഗ്: ചൈന ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ നിന്ന് ഇന്ത്യയുടെ പി.വി.സിന്ധുവും കെ. ശ്രീകാന്തും പുറത്തായി. ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ഹി ബിംഗ്ജിയോടാണ് സിന്ധു തോറ്രത്. മൂന്നു ഗെയിം നീണ്ട പോരാട്ടത്തിൽ 17-21, 2-17, 15-21നാണ് മൂന്നാം സീഡായ സിന്ധുവിന്റെ തോൽവി

ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷം തിരിച്ചുവന്ന സിന്ധുവിന്, പക്ഷേ, മൂന്നാം ഗെയിമിൽ ഒരവസരവും നൽകാതെ ചൈനീസ് താരം മത്സരം സ്വന്തമാക്കുകയായിരുന്നു. പുരുഷ സിംഗിൾസ് ക്വാർട്ടറിൽ ലോക മൂന്നാം റാങ്കുകാരനായ ചോ ടിൻ ചെന്നിനോട് നേരിട്ടുള്ള സെറ്രുകളിലായിരുന്നു ശ്രീകാന്തിന്റെ തോൽവി. 35 മിനിറ്റിനുള്ളിൽ അവസാനിച്ച മത്സരത്തിൽ 14- 21, 14 -21നാണ് ശ്രീകാന്ത് അടിയറവ് പറഞ്ഞത്.