ഹരിപ്പാട്: ജോലി സ്ഥലത്തേക്ക് പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതി റോഡിലേക്ക് തെറിച്ചുവീണ് മരിച്ചു. തുലാംപറമ്പ് സൗത്ത് കുമാർ ഭവനത്തിൽ മനുവിന്റെ ഭാര്യ സ്വപ്നയാണ് (27)​ മരിച്ചത്. ദേശീയപാതയിൽ മാധവ ജംഗ്ഷനിൽ ഇന്ന് രാവിലെ 7മണിക്കായിരുന്നു അപകടം. പരുമല സ്വകാര്യ ആശുപത്രിയിൽ കാർഡിയോളജി വിഭാഗം നഴ്സായി ജോലി ചെയ്യുന്ന സ്വപ്ന അവിടേക്ക് പോകാനായി പിതാവിന്റെ ബൈക്കിന് പിന്നിലിരുന്ന് വരുമ്പോഴായിരുന്നു അപകടം.

ബൈക്കിന് പിന്നിൽ നിന്ന് റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.