കിളിമാനൂർ: കിളിമാനൂർ പഞ്ചായത്തിലെ ചെങ്കിക്കുന്ന് വലിയവിള റോഡിൽ ഓടനിർമ്മാണവും സൈഡ് ഐറിഷ് നിർമ്മാണ പ്രവർത്തികൾക്കും തുടക്കമായി. ജില്ലാപഞ്ചായത്ത് ഫണ്ടിൽ നിന്ന് അനുവദിച്ച 30 ലക്ഷം രൂപ ചെലവിലാണ് നിർമ്മാണ പ്രവർത്തികൾ നടക്കുന്നത്. നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഡി. സ്മിത നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാൾ അദ്ധ്യക്ഷയായി. പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ് ബി. വിഷ്ണു, സ്ഥിരംസമിതി അദ്ധ്യക്ഷമാരായ എൽ. ബിന്ദു, എസ്. ലിസി, എസ്.എസ്. സിനി തുടങ്ങിയവർ സംസാരിച്ചു. പി.എസ്. അനീഷ് സ്വാഗതവും ലക്ഷ്മണൻ ആചാരി നന്ദിയും പറഞ്ഞു.