accident

ആറ്റിങ്ങൽ: ആറ്റിങ്ങൽ ദേശീയപാതയിൽ മാമം പാലത്തിനുസമീപം ടാങ്കർലോറി നിയന്ത്രണംവിട്ട് റോഡിന്റെ പാർശ്വഭിത്തിയിലിടിച്ചുനിന്നു. ആർക്കും പരിക്കില്ല. കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് ഗ്യാസ് കുറ്റികളുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 8.20നായിരുന്നു സംഭവം. ആറ്റിങ്ങലിൽനിന്ന് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി. സമീപകാലത്തായി മാമം പാലത്തിനടുത്ത് അപകടങ്ങൾ തുടർക്കഥയായിട്ടും ഇവിടം അപകടസാദ്ധ്യതമേഖലയായി പ്രഖ്യാപിക്കാത്തത് നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.