പാറശാല: ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജിൽ നടന്ന എസ്.എഫ്.ഐ- എ.ബി.വി.പി സംഘർഷത്തെത്തുടർന്ന് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകയായ വിദ്യാർത്ഥിനിയുടെ വീടാക്രമിച്ചു.
കൊറ്റാമം പുതുക്കുളത്തിനു സമീപം ചാവല്ലൂർ പൊറ്റയിലെ വീടിനു നേരെയാണ് ഇന്നലെ രാത്രി രണ്ടിനു ശേഷം ആക്രമണം ഉണ്ടായത്.
ബൈക്കിലെത്തിയ രണ്ടംഗ അക്രമിസംഘമാണ് വീടിനു നേരെ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ വീട്ടിന്റെ ജനൽ ചില്ലുകൾ ഉൾപ്പെടെ തകർന്നിട്ടുണ്ട്.
ഇന്നലെ വി.ടി . എം കോളേജിലെ എ.ബി.വി.പി പ്രവർത്തകന് യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകരിൽ നിന്നും മർദ്ദനമേറ്റിരുന്നു. ഇതിന്റെ പ്രത്യാക്രമണമായിരിക്കം ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. പാറശാല പൊലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചു.