rajan-

വെഞ്ഞാറമൂട്: അജ്ഞാതവാഹനം ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കോലിയക്കോട് ,തമ്പുരാൻമുക്ക്, ലക്ഷ്മി ഭവനിൽ രാജൻ (69) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.45 ഓടെ കോലിയക്കോട് ജംഗ്ഷന് സമീപത്തു വച്ചായിരുന്നു അപകടം. റോഡരികിൽ നിൽക്കുകയായിരുന്ന ഇയാളെ അമിത വേഗതയിൽ വന്ന കാർ ഇടിച്ച് തെറിപ്പിച്ച് നിർത്താത ഓടിച്ചു പോകുകയായിരുന്നു. നാട്ടുകാർ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും 9.30 ഓടെ മരിച്ചു. നീലനിറത്തിലുള്ള മാരുതി ആൾട്ടോ കാറാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. വാഹനം വെഞ്ഞാറമൂട് ഭാഗത്തേക്കാണ് പോയത്. വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജൻ ഏറെ നാളായി ഇളയ സഹോദരനോടൊപ്പം താമസിച്ചു വരികയായിരുന്നു. മൃതദേഹം ശാന്തികവാടത്തിൽ സംസ്കരിച്ചു. ഭാര്യ: കോമളം, മക്കൾ: സതി, സിന്ധു, പരേതയായ അനിത.