പേരൂർക്കട: മാനസികരോഗ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ രോഗി മരിച്ചു. വട്ടിയൂർക്കാവ് സ്വദേശി ജയകുമാറാണ് (58) മരിച്ചത്. ഏതാനും ദിവസങ്ങൾക്ക് ബന്ധുക്കളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഇന്ന് രാവിലെ അനക്കമില്ലാതെ കിടന്ന ഇയാളെ ആശുപത്രിയിൽ നിന്ന് പേരൂർക്കട ജില്ലാ ആശുപത്രിയിലെത്തിച്ചു. മരണം സംഭവിച്ചിരുന്നതിനാൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനമായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.ബന്ധുക്കളുടെ മൊഴി പ്രകാരം വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു.