tyu

നെയ്യാറ്റിൻകര: ആറയൂർ വിശുദ്ധ എലിസബത്ത് ദേവാലയ തിരുനാളിന് കൊടിയേറി.18ന് സമാപിക്കും.
കൊടിയേ​റ്റിന് നെയ്യാ​റ്റിൻകര രൂപതാ ബിഷപ് ഡോ.വിൻസെന്റ് സാമുവൽ നേതൃത്വം നൽകി.തുടർന്ന് ബിഷപിന്റെ
നേതൃത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി നടന്നു.ഇടവക വികാരി ഫാ.ജോസഫ് അനിൽ സഹവികാരി ഫാ.ജസ്​റ്റിൻ
തുടങ്ങിയവർ സഹകാർമ്മികരായി.തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന കംപ്യൂട്ടർ ധ്യാനത്തിന് ഫാ.ബോണി
വർഗീസ് നേതൃത്വം നൽകും.തിരുനാൾ ദിനങ്ങളിൽ മോൺ. വഷ.പി ജോസ്, ഫാ.ബിനു ടി,ഫാ.അലക്‌സ്
സൈമൺ,ഫാ.വൽസലൻ ജോസ്,ഫാ.എ.ജി.ജോർജ്ജ്,ഫാ.ഇഗ്‌നേഷ്യസ് ,ഫാ.അൽഫോൺസ് ലിഗോറി,
ഫാ.റോബിഞ സി പീ​റ്റർ, ഫാ.രാഹുൽ ബി ആന്റോ, ഫാ.ബനഡിക്ട് ഡി ഡേവിഡ് തുടങ്ങിയവർ നേതൃത്വം
നൽകും. 17ന് വൈകിട്ട് ദിവ്യബലിയെ തുടർന്ന് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം തിരുനാൾ
സമാപന ദിനമായ 18ന് നടക്കുന്ന ആഘോഷമായ സമൂഹ ദിവ്യബലിക്ക് രൂപതാ വികാരി ജനറൽ
മോൺ.ജി.ക്റിസ്തുദാസ് മുഖ്യ കാർമ്മികത്വം വഹിക്കും ഫാ.മാത്യു പനക്കൽ വചന സന്ദേശം നൽകും.