വെഞ്ഞാറമൂട്: മാങ്കുളം -താമര ഭാഗം ഏലാക്ക് സമാന്തരമായി പോകുന്ന റോഡിന്റെ വശങ്ങളിൽ അറവുമാലിന്യ നിക്ഷേപം രൂക്ഷമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് ചാക്കുകളിൽ കെട്ടിയ കോഴിവേസ്റ്റ് റോഡിന്റെ പല സ്ഥലങ്ങളിലായി നിക്ഷേപിച്ചത്. നേരത്തെയും ഇവിടെ മാലിന്യ നിക്ഷേപം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് ദുർഗന്ധം കാരണം നടക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇവിടെ സ്ഥിരമായി വേസ്റ്റ് ഇടുന്നവർക്കെതിരെ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.