ക്ഷേത്ര പ്രവേശന വിളംബരാഘോഷത്തോടനുബന്ധിച്ച് വി.ജെ.ടി ഹാളിൽ സംഘിപ്പിക്കപ്പെട്ട പ്രദർശനം കണ്ട ഒരു വ്യക്തിയാണ് ഈ കത്തെഴുതുന്നത്.
കേരളത്തെ പിൻനടത്താനുള്ള വീണ്ടും ഭ്രാന്താലയമാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾക്കെതിരെ നിതാന്ത ജാഗ്രത കാലം ആവശ്യപ്പെടുന്നു. പ്രവേശന കവാടത്തിൽ തന്നെ തൂക്കിയ ബോർഡിലെ ഈ വാക്കുകൾ വായിച്ച് സന്തോഷത്തോടെ മുന്നോട്ട് നീങ്ങിയ എന്നെ, ക്ഷേത്രപ്രവേശന വിളംബരത്തിന്റെ മുന്നോടിയായി രൂപീകരിക്കപ്പെട്ട അന്വേഷണകമ്മിറ്റി അംഗങ്ങളുടെ പേരുകൾ രേഖപ്പെടുത്തിയ ബോർഡിൽ ഒരേയൊരു അധഃസ്ഥിത പ്രതിനിധിയായ ടി.ടി. കേശവൻ ശാസ്ത്രിയുടെ പേർ ഇല്ലായെന്നത് വല്ലാതെ ദുഃഖിപ്പിച്ചു.
മുഖ്യമന്ത്രി തന്റെ പ്രസംഗത്തിൽ മഹാത്മാ അയ്യങ്കാളിയെ നിരവധി ഘട്ടങ്ങളിൽ പ്രശംസിച്ചതിൽ സന്തോഷമുണ്ട്.
സാംസ്‌കാരിക വുപ്പുമന്ത്രി എ.കെ. ബാലൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ കേശവൻ ശാസ്ത്രിക്ക് നേരെയുള്ള അവഗണനയ്ക്ക് ഒരു മറുപടി നൽകാൻ അപേക്ഷ.
ടി.കെ. അനിയൻ
( മഹാത്മാ അയ്യങ്കാളിയുടെ ചെറുമകനും ടി.ടി. കേശവൻ ശാസ്ത്രിയുടെ പുത്രനുമാണ്
ഫോൺ. 9946116696. )