തിരുവനന്തപുരം: വിശ്വാസം സംരക്ഷിക്കുക, വർഗീയത തുരുത്തുക എന്ന മുദ്രാവാക്യവുമായി കെ.പി.സി.സി പ്രചരണ വിഭാഗം ചെയർമാൻ കെ.മുരളീധരൻ. നയിക്കുന്ന പദയാത്ര ഇന്ന് രാവിലെ ഒൻപതിന് പാളയം മാർക്കറ്റ് ജംഗ്ഷനിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പദയാത്ര ഉദ്ഘാടനം ചെയ്യും. ഇന്നും നാളെയും തിരുവനന്തപുരം ജില്ലയിൽ പര്യടനം നടത്തി പദയാത്ര 14 ന് വൈകിട്ട് അഞ്ചിന് പത്തനംതിട്ട ജില്ലയിലെ ഏനാത്ത് ജംഗ്ഷനിൽ എത്തിച്ചേരും.15 ന് മൂന്ന് മണിക്ക് പത്തനംതിട്ടയിലെ കൈപ്പട്ടൂർ ജില്ലാ സ്റ്റേഡിയത്തിൽ സമാപിക്കും. സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.