atl10ng

ആറ്റിങ്ങൽ: കൊല്ലമ്പുഴ തിരുവറാട്ടുകാവ് ക്ഷേത്രത്തിലെ കാളിദാസൻ എന്ന ആനയുടെ വളർന്നിറങ്ങിയ കൊമ്പുകൾ മുറിച്ചുമാറ്റി. കൊമ്പുകൾ വളർന്ന് ഭാരം കൂടിയതോടെ തല ഉയർത്താനും ഭക്ഷണം കഴിക്കാനും പ്രയാസപ്പെടുന്ന നിലയിലായിരുന്നു കാളിദാസൻ. ദേവസ്വം ബോർ‌ഡിന്റെ നേതൃത്വത്തിലാണ് ഇന്നലെ കാളിദാസന്റെ കൊമ്പുകളുടെ കൂടുതൽ വളർന്നിറങ്ങിയ ഭാഗം മുറിച്ച് നീക്കിയത്. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജെ.എസ്. സുരേഷ്, വെറ്ററിനറി സർജൻ രാജീവ്, ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർ ജയകുമാർ, സീനിയർ ഫോറസ്റ്റ് ഓഫീസർ നബീറുദ്ദീൻ, ദേവസ്വം അസിസ്റ്റൻ‌ഡ് കമ്മിഷണർ ശ്രീകുമാർ, കൗൺസിലർ ആർ.എസ്. പ്രശാന്ത്, ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി രഞ്ജിത്ത്, വൈസ് പ്രസിഡന്റ് പി.എസ്. കിരൺ, സതീഷ് എന്നിവർ പങ്കെടുത്തു. ഓരോ കൊമ്പിൽ നിന്നും 39 സെന്റീമീറ്റർ വീതമാണ് മുറിച്ചുമാറ്റിയത്. മുറിച്ചുമാറ്റും മുമ്പ് ഇടതുകൊമ്പിന് 113 സെന്റീമീറ്ററും വലതുകൊമ്പിന് 114 സെന്റീമീറ്ററും നീളമുണ്ടായിരുന്നു. മുറിച്ചപ്പോൾ ലഭിച്ച 10.3 കിലോഗ്രാം കൊമ്പ് വനംവകുപ്പ് സൂക്ഷിക്കുമെന്ന് അധികൃതർ പറഞ്ഞു.