inaguration

കിളിമാനൂർ:പള്ളിക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പരിസരം ഇനിമുതൽ സി.സി. ടി .വി നീരീക്ഷണത്തിലാകും.സ്കൂളിലെ 1993 ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ സ്നേഹക്കൂടിന്റെ നേതൃത്വത്തിലാണ് അത്യാധുനിക എച്ച് .ഡി .ക്യാമറാ സിസ്റ്റം സ്ഥാപിച്ചത്. സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചു ക്യാമറകളാണ് സ്ഥാപിച്ചത്. സ്കൂൾ പരിസരവും സമീപത്തെ റോഡും സി .സി. ടി. വിയുടെ നിരീക്ഷണത്തിലായിരിക്കും വി .ജോയി എം. എൽ. എ ഉദ്ഘാടനം നിർവഹിച്ചു. പി .ടി .എ പ്രസിഡന്റ് ജാഫർ അദ്ധ്യക്ഷത വഹിച്ചു.എ .കെ .ഷാജഹാൻ, സാജുമോൻ, സിയാദ്, റഹ്മാൻ, സാബു, ഷീജ, നസീർ വഹാബ് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ വി എസ് വിനീത സ്വാഗതവും പ്രഥമാദ്ധ്യാപിക റജിനാബീഗം നന്ദിയും പറഞ്ഞു.