atl11nb

ആറ്റിങ്ങൽ: വീടിനടുത്തായി നിർമ്മിച്ചിരുന്ന അടുക്കളയും വിറകുപുരയും കത്തി നശിച്ചു. മംഗലപുരം പൊയ്കയിൽ പള്ളിക്ക് സമീപം മുജീബിന്റെ ഷിഹാബ് മൻസിലിലെ അടുക്കളയാണ് കത്തിനശിച്ചത്. ആറ്റിങ്ങലിൽ നിന്നുള്ള ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചതിനാൽ കൂടുതൽ നാശനഷ്ടമുണ്ടായില്ല. സംഭവ സമയത്ത് അടുക്കളയിൽ ആരുമുണ്ടായിരുന്നില്ല. ഷീറ്റിട്ട മേൽക്കൂര തകരുകയും ഭിത്തികൾ പൊളിഞ്ഞ് വീഴുകയും ചെയ്തു. വിറകടുപ്പിൽ നിന്ന് തീപടർന്നതാകുമെന്നാണ് കരുതുന്നത്. ഒരുലക്ഷത്തിലധികം രൂപയുടെ നാശമുണ്ടായതായി വീട്ടുടമ പറയുന്നു.