politics

നെടുമങ്ങാട് : വർഗീയതയ്‌ക്കെതിരെ സി.പി.എം നെടുമങ്ങാട് ഏരിയാ കമ്മിറ്റിയുടെ ജനമുന്നേറ്റ യാത്രയ്ക്ക് ലോക്കൽ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണം. കരകുളം,മാണിക്കൽ പഞ്ചായത്തുകളിലും നെടുമങ്ങാട് നഗരസഭയിലും പര്യടനം പൂർത്തിയാക്കിയ ജാഥയുടെ ഭാഗമായി ഇന്ന് വൈകിട്ട് നവോത്ഥാന സദസ് നടക്കും.13ന് പോത്തൻകോട്,14 നു വാവറയമ്പലം,15 നു അണ്ടൂർക്കോണം മേഖലകളിൽ പര്യടനം നടത്തി കണിയാപുരം ആലുംമൂട്ടിൽ സമാപിക്കും. മന്ത്രി എം.എം.മണി സമാപന സമ്മേളനത്തിൽ പ്രസംഗിക്കും.നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ക്യാപ്ടനും ഏരിയാ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ മാനേജരുമായുള്ള കാൽനട ജാഥയിൽ ഡോ.എ.സമ്പത്ത് എം.പി, നെടുമങ്ങാട് ഷിജൂഖാൻ,കെ.പി പ്രമോഷ്,ബി.ബിജു,എസ്.എസ് ബിജു,പി.ഹരികേശൻ നായർ,മന്നൂർക്കോണം രാജേന്ദ്രൻ, ആർ.മധു, എം.എസ് രാജു,കെ.വി ശ്രീകാന്ത്,എസ്.ആർ.ഷൈൻലാൽ,ശ്രീകേശ് തുടങ്ങിയവർ അംഗങ്ങളാണ്.