ഹൊബാർട്ട് : ആസ്ട്രേലിയ്ക്കെതിരായ അവസാന ഏകദിനത്തിൽ 40 റൺസിന് വിജയിച്ച ദക്ഷിണാഫ്രിക്ക മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കി.
ഹാെബാർട്ടിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഒാവറിൽ 320/5 എന്ന സ്കോർ ഉയർത്തിയപ്പോൾ ആതിഥേയരായ ആസ്ട്രേലിയയ്ക്ക് 280/9 എന്ന സ്കോറിലേ എത്താനായുള്ളൂ. 55/3 എന്ന നിലയിൽ ക്രീസിൽ ഒരു വിക്കറ്റും സെഞ്ച്വറികൾ നേടുകയും ചെയ്ത നായകൻ ഫാഫ് ഡുപ്ളെസിയും (125), ഡേവിഡ് മില്ലറും (139) കൂട്ടിച്ചേർത്ത 252 റൺസാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലെത്തിച്ചത്. ആസ്ട്രേലിയൻ നിരയിൽ ഷോൺ മാർഷ് സെഞ്ച്വറിയും (106), സ്റ്റോയ്‌നിസ് (63) അർദ്ധ സെഞ്ച്വറിയും നേടിയെങ്കിലും ഫലമുണ്ടായില്ല. സ്റ്റെയ്നും റബാദയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ഡേവിഡ് മില്ലറാണ് മാൻ ഒഫ് ദ മാച്ചും മാൻ ഒഫ് ദ സിരീസും.
174
റൺസാണ് അവസാന 15 ഒാവറിൽ ആസ്ട്രേലിയ വിട്ടുകൊടുത്തത്. 2001നുശേഷം ഏകദിനത്തിൽ ഇൗ ഘട്ടത്തിൽ ഇത്രയധികം റൺസ് വഴങ്ങുന്നത് ഇതാദ്യം.
252
റൺസാണ് ഡുപ്ളെസിസും മില്ലറും കൂട്ടിച്ചേർത്ത് ഏകദിനത്തിൽ ആസ്ട്രേലിയയ്ക്കെതിരായ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്.