വിജയവുമായി ലിവർപൂൾ
ലിവർപൂൾ 2-ഫുൾഹാം 0
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ലിവർ പൂൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഫുൾ ഹാമിനെ കീഴടക്കി. ആദ്യപകുതിയിൽ മുഹമ്മദ് സലായും രണ്ടാംപകുതിയിൽ ഷെർദാൻ ഷാഖീരിയുമാണ് ലിവർപൂളിന് വേണ്ടി സ്കോർ ചെയ്തത്.
41-ാം മിനിട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് അലക്സാണ്ടർ അർനോൾഡ് നൽകിയ പാസാണ് സലാ ആദ്യഗോളാക്കിയത്. 53-ാം മിനിട്ടിൽ റോബർട്ട് സണിന്റെ പാസിൽനിന്നാണ് ഷാഖീരി രണ്ടാം ഗോൾ നേടിയത്.
ഇൗ വിജയത്തോടെ 11 മത്സരങ്ങളിൽനിന്ന് 27 പോയിന്റായ ലിവർപൂൾ പട്ടികയിൽ മൂന്നാംസ്ഥാനത്താണ്. കഴിഞ്ഞദിവസം നടന്ന മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം ഏകപക്ഷീയമായ ഒരു ഗോളിന് ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ചു. യുവാൻ ഫോയത്താണ് വിജയഗോൾ നേടിയത്. 27 പോയിന്റുമായി ടോട്ടൻഹാം നാലാംസ്ഥാനത്തുണ്ട്