മലയിൻകീഴ്: മകന്റെ വിവാഹം ക്ഷണിക്കാൻ ബൈക്കിൽ മകനോടൊപ്പം പോയ മാതാവ് തെരുവ് നായ് കുറികെചാടി അപകടത്തിൽപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെ 11 ന് മരിച്ചു.തൈക്കാട് ചാല സഭാവതി കോവിൽ സ്ട്രീറ്റിൽ വിളയിൽ വിളാകം വീട്ടിൽ ശിവൻകുട്ടിനായരുടെ ഭാര്യ ശ്യാമള(55)യാണ് മരിച്ചത്.ഇക്കഴിഞ്ഞ 8 ന് വൈകുന്നേരം 5.30 ന് മലയം ഭാഗത്താണ് അപകടമുണ്ടായത്.മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രിമോർച്ചറിയിലേക്ക് മാറ്റി.മക്കൾ:ജയകൃഷ്ണൻ,ശ്രീജിത്.ജയകൃഷണന്റെ വിവാഹം 16 ന് നാണ് നിശ്ചയിച്ചിരുന്നത്.ആറ്റുകാൽ മേടമുക്കിൽ വാടകയ്ക്കാണ് ശ്യാമളയുടെ കുടുംബം താമസിക്കുന്നത്. (ഫോട്ടോ അടിക്കുറിപ്പ്....അപകടത്തിൽ മരിച്ച ശ്യാമള(55)