നേമം: തമലം രാജരാജേശ്വരി ക്ഷേത്രത്തിൽ മോഷണം നടന്നതായി കണ്ടെത്തി. ഇന്ന് പുലർച്ചെ നടുതറക്കാൻ വന്നപ്പോഴാണ് ക്ഷേത്രത്തിൽ മോഷണം നടന്ന കാര്യം ക്ഷേത്രം ശാന്തിക്കാരന്റെ ശ്രദ്ധയിൽ പെട്ടത്. 35,000 രൂപ വിലപിടിപ്പുള്ള വെള്ളി മുഖചാർത്ത് നഷ്ടപ്പെട്ടതായും, സി.സി.ടി.വി കാമറ ഇളക്കിയെടുത്തതായി കണ്ടെത്തിയെന്നും കരമന പൊലീസ് പറഞ്ഞു. അതേ സമയം ഒരു മാസമായി സി.സി.ടി.വി കാമറ പ്രവർത്തിക്കുന്നില്ലായെന്നാണ് ക്ഷേത്രം അധികൃതർ പറയുന്നത്.