ആറ്റിങ്ങൽ: അംഗനവാടിയിലേക്ക് പോയ പിഞ്ചുബാലികയ്ക്ക് കാറിടിച്ച് ദാരുണാന്ത്യം. ആറ്റിങ്ങൽ കരിക്കകംകുന്ന് എം.എസ് നിവാസിൽ ഷിബു - ശാലിനി ദമ്പതികളുടെ ഏകമകൾ ശിവന്യ (മൂന്ന് ) ആണ് മരിച്ചത്. ആറ്റിങ്ങൽ പൂവനത്തുമൂട്ടിൽ കരിക്കകംകുന്നിൽ രാവിലെ ഒമ്പതുമണിയോടയാണ് അപകടം നടന്നത്. അംഗനവാടിയിലേക്ക് പോയ കുട്ടിയെ സമീപത്തെ വീട്ടിലെ കാർ നിയന്ത്രണംവിട്ട് വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശിവന്യയെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.