accident

തിരുവനന്തപുരം: വയനാട് കാണാൻ പോയ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 24പേർക്ക് പരിക്കേറ്റു. മലപ്പുറം വട്ടപ്പാറയ്ക്ക് സമീപം ഇന്ന് പുല‌ർച്ചെ നാലിനായിരുന്നു അപകടം.തിരുവനന്തപുരത്ത് നിന്ന് വയനാട്ടിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. പല സ്ഥലങ്ങളിൽ നിന്നായി വയനാട്ടിലേക്ക് ടൂറിനായി പോയവരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ വളാഞ്ചേരി പൊലീസെത്തി നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിൽ ഇടിക്കാതിരിക്കാൻ വെട്ടിതിരിക്കുന്നതിനിടെയായിരുന്നു അപകടം.