sabarimala

തിരുവനന്തപരം: അയപ്പസേവാസംഘം കൊള്ളക്കാരുടെ പിടിയിലാണെന്ന് അഖില ഭാരതീയ അയ്യപ്പ സേവാ സംഘം കണ്ണൂർ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി കെ.സി.മണികണ്ഠൻ നായരും ദേവികുളം യൂണിയൻ വൈസ് പ്രസിഡന്റ് സി.എം.സലിമോനും വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഭരണസമിതി പിരിച്ചുവിടണം. 12 വർഷമായി ഒരാളാണ് സെക്രട്ടറി. കോയമ്പത്തൂരിൽ കഴിഞ്ഞ മാസം 23ന് നടന്ന തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും ഇവർ ആരോപിച്ചു.

സംഘത്തിലെ ചിലരാണ് ആചാര സംരക്ഷണ സമിതിക്ക് രൂപം നൽകിയത്. ഇവർ നേതൃത്വം കൊടുത്ത സമരമാണ് നിലക്കലിൽ സംഘർഷങ്ങൾക്ക് ഇടയാക്കിയത്. സാമ്പത്തിക അഴിമതിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നും മണികണ്ഠൻ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച മുഖ്യമന്ത്രി, ദേവസ്വം മന്ത്രി, ദേവസ്വം ബോർഡ് പ്രസിഡന്റ് തുടങ്ങിയവർക്ക് നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.