atl12nb

ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകുമാരി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു.വൈസ് പ്രസിഡന്റ് എൻ.മുരളി,​ വികസന കാര്യ സ്റ്റാൻ‌ഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അനിതാ രാജൻബാബു ,​ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. രമാഭായി അമ്മ, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ എസ്. മോഹനൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ടി.സുഷമാദേവി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇളമ്പ ഉണ്ണികൃഷ്ണൻ, സിന്ധുകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിനി.എ, മിനി.എസ്, ഗീത. ജി, ജയശ്രീ. പി.സി, സന്തോഷ്. എം, എസ്. സുജാതൻ, പൊയ്കമുക്ക് ഹരി, കെ. മഹേഷ്, കാർത്തിക. പി.റ്റി, സിമി. വി, ഷീബ. റ്റി. എൽ. കെ. അനിൽകുമാർ, എസ്. ഗീത, ജെ. മണിലാൽ, കെ.ആർ.അഭയൻ, ആസൂത്രണസമിതി വൈസ് ചെയർമാൻ മുഹമ്മദ് കുഞ്ഞ്,​ പഞ്ചായത്ത് സെക്രട്ടറി ശ്രീ. രാജേഷ് എസ്.എസ് എന്നിവർ സംസാരിച്ചു.